29-May-2023 -
By. health desk
കൊച്ചി :എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കൊച്ചിന് റിഫൈനറിയുടെ പിന്തുണയോടെ രാജ്യാന്തര നിലവാരത്തിലുള്ള ആധുനിക സര്‍ജിക്കല്‍ ഓങ്കോളജി തീയറ്റര്‍ തുറന്നു. ആശുപത്രി ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അജിത് കുമാര്‍ ഓങ്കോളജി തീയറ്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമൂഹ നന്മ ലക്ഷ്യമാക്കി ആരോഗ്യ രംഗത്ത് കൂടുതല്‍ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുമായി കൊച്ചിന് റിഫൈനറി സഹകരിക്കുന്നതെന്ന് കെ. അജിത് കുമാര്‍ ഉദ്ഘാട പ്രസംഗത്തില്‍ പറഞ്ഞു.
ആശുപത്രി പ്രസിഡന്റ് എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു. ആശുപത്രി സെക്രട്ടറി അജയ് തറയില്‍ ആമുഖപ്രഭാഷണം നടത്തി.ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സച്ചിദാനന്ദ കമ്മത്ത്, ഓങ്കോളജി ചീഫ് സര്ജന് ഡോ.ജോജോ വി.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സര്‍ജിക്കല്‍ ഓങ്കോളജി തീയ്യറ്റര്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്കിയ സ്ട്രൈഡ് മെഡിക്കല്‍ സിസ്റ്റത്തിന്റെ ഉടമ ബിജുവിനെ ചടങ്ങില്‍ ആദരിച്ചു.അര്‍ജ്ജുന അവാര്‍ഡ് ജേതാവും വോളിബോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ടോം ജോസഫ്,ആശുപത്രി ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായ പി.വി അഷ്റഫ്,എന്‍.എ അബ്രാഹം,മുരളീധരന് ആലപ്പാട്ട്,ഇന്ദിരാബായ് പ്രസാദ്,ഇക്ബാല്‍ വലിയ വീട്ടില്‍,ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.